---
title: "അർധരാത്രി മുതൽ ജാഗ്രത! കേരള തീരത്ത് റെഡ് അലർട്ട്; ശക്തമായ തിരമാലയ്ക്കും കള്ളക്കടലിനും സാധ്യത"
english_title: "Coast Red Alert INCOIS High Waves Kalakkadal Warning Aug 18 To 20"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379108/ kerala-coast-red-alert-incois-high-waves-kalakkadal-warning"
published_at: "2026-08-18T21:54:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8487c35efc0_kerala-coast-red-alert-incois-high-waves-kalakkadal-warning.jpg"
keywords: ["Kerala Coast Red Alert", "INCOIS", "High Waves", "Fishermen Warning", "Kavacham Siren"]
---

# അർധരാത്രി മുതൽ ജാഗ്രത! കേരള തീരത്ത് റെഡ് അലർട്ട്; ശക്തമായ തിരമാലയ്ക്കും കള്ളക്കടലിനും സാധ്യത

> **Lead Summary:** **തിരുവനന്തപുരം: **കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം - INCOIS റെഡ് അലർട്ട് പ്രഖ്യാപിച്ചു. മുന്നറിയിപ്പിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ഇന്ന്, ഓഗസ്റ്റ് 18 രാത്രി 9.15ന് കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ സൈറണുകൾ മുഴങ്ങി.

## Article Content

**തിരുവനന്തപുരം: **കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം - INCOIS റെഡ് അലർട്ട് പ്രഖ്യാപിച്ചു. മുന്നറിയിപ്പിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ഇന്ന്, ഓഗസ്റ്റ് 18 രാത്രി 9.15ന് കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ സൈറണുകൾ മുഴങ്ങി.

INCOIS പുറത്തിറക്കിയ മുന്നറിയിപ്പ് പ്രകാരം കേരള തീരത്ത് ഇന്ന് അർധരാത്രി മുതൽ ഓഗസ്റ്റ് 20 വ്യാഴ്ച വൈകുന്നേരം 5.30 വരെ 1.1 മുതൽ 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ട്. തീരദേശ മേഖലകളിൽ, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് കേന്ദ്രം അറിയിച്ചു.

ജാഗ്രത ആവശ്യമുള്ള തീര മേഖലകൾ:

തിരുവനന്തപുരം: കാപ്പിൽ മുതൽ പൊഴിയൂർ വരെ

കൊല്ലം: ആലപ്പാട് മുതൽ ഇടവ വരെ

ആലപ്പുഴ: ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ

എറണാകുളം: മുനമ്പം FH മുതൽ മറുവക്കാട് വരെ

തൃശൂർ: ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ

മലപ്പുറം: കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ

കോഴിക്കോട്: ചോമ്പാല FH മുതൽ രാമനാട്ടുകര വരെ

കണ്ണൂർ: വളപട്ടണം മുതൽ ന്യൂ മാഹി വരെ

കാസറഗോഡ്: കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ

തമിഴ്‌നാട്ടിലെ കന്യാകുമാരി, രാമനാഥപുരം, തൂത്തുക്കുടി, തിരുനെൽവേലി തീരങ്ങളിലും ലക്ഷദ്വീപ്, മാഹി, കർണാടക തീരങ്ങളിലും ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളോടും തീരദേശവാസികളോടും അതീവ ജാഗ്രത പാലിക്കാൻ അധികൃതർ നിർദേശിച്ചു.

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശപ്രകാരം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കണം. കള്ളക്കടൽ പ്രതിഭാസത്തിന്റെ സമയത്ത് കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നതുപോലെ തന്നെ കരക്കടുപ്പിക്കുന്നതും അപകടകരമാണ്. അതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കണം.

INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരം ഉൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണമായി ഒഴിവാക്കണം.മത്സ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിടണം. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിയുള്ള അപകടം ഒഴിവാക്കാൻ സഹായിക്കും.

മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷയും ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായി ഒഴിവാക്കണം. തീരശോഷണത്തിനും സാധ്യതയുള്ളതിനാൽ പ്രത്യേക ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

**English Summary:**

INCOIS has issued a red alert for Kerala coast due to high waves and Kalakkadal phenomenon from midnight Aug 18 to 5:30 PM Aug 20. Wave heights of 1.1 to 1.8 meters expected. Kavacham warning sirens will sound at 9:15 PM today across all coastal districts. Specific coastal stretches in all 9 coastal districts are under alert. Authorities advised fishermen to avoid sea, keep boats safely moored in harbors, and for coastal residents to relocate if needed. Beach tourism and water activities are banned until the warning is withdrawn. Similar alerts issued for Tamil Nadu, Karnataka, Lakshadweep and Mahe coasts.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379108/ kerala-coast-red-alert-incois-high-waves-kalakkadal-warning)